പാലക്കാട്: വയനാട്ടിലെ സ്ഥാനാർഥിയും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇടതു മുന്നണി സ്ഥാർത്ഥിയും തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയുമായ സത്യൻ മൊകേരിയെ കണ്ട് ഹസ്തദാനം ചെയ്ത് സംസാരിച്ച വാർത്തയും ചിത്രങ്ങളും വൈറലാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലും ഷാഫി പറമ്പിൽ എംപിയും എതിർ സ്ഥാനാത്ഥി പി.സരിൻ നേരിട്ടാവശ്യപ്പെട്ടിട്ടും ഹസ്തദാനം ചെയ്യാൻ തയാറാകാതിരുന്നത് വിവാദമാക്കാൻ നോക്കുന്നതിന് ഇടയിലാണ് പ്രിയങ്കയുടെ മഹത്തായ പെരുമാറ്റം ഉണ്ടായത് എന്നത് വൻ വാർത്താപ്രാധാന്യം നേടുകയാണ്. രണ്ട് സംഭവങ്ങളെയും താരതമ്യം ചെയ്ത് ഒരു ഇംഗ്ലീഷ് പത്രം ഒരു വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ രാഹുലിനെയും ഷാഫിയെയും കുറ്റപ്പെടുത്തിയും വിമർശിച്ചും പ്രിയങ്കയുടെ പെരുമാറ്റം കണ്ടു പഠിക്കണമെന്ന ഉപദേശത്തോടെയുമാണ് തയാറാക്കിയത്. പ്രിയങ്ക ചെയ്തത് മഹത്തരമാണ്. ഉറപ്പ്. പക്ഷെ അതും സരിനോട് രാഹുൽ ചെയ്തതും തമ്മിൽ താരതമ്യം ചെയ്തത് അത്ര മാച്ചാകില്ല. കാരണം, പ്രിയങ്ക ഹസ്തദാനം ചെയ്തത് സിപിഐ നേതാവും സീനിയറും ആയ സത്യൻ മൊകേരിക്കാണ്. പ്രിയങ്കയും സത്യനും പണ്ടേ രണ്ട് പാർട്ടിക്കാരാണ്. അവർ ഇതുവരെ സ്വന്തം പാർട്ടിയെ ചതിച്ച് കൂറുമാറുകയോ സ്വന്തം പാർട്ടിക്ക് പാര വെക്കുകയോ ചതിച്ച്, പിന്നിൽ നിന്ന് കുത്തിയ ശേഷം എതിരാളികൾക്കൊപ്പം ചേർന്ന് വേട്ടയാടുകയും അക്രമിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടില്ല. പക്ഷെ പാലക്കാട്ടെ സിപിഎം പിന്നിൽ നിന്ന് താങ്ങുന്ന സരിൻ നാളിതുവരെ കോൺഗ്രസിൽ നിന്നിട്ട്, ഒറ്റ രാത്രി കൊണ്ട് പാർട്ടിയെ ചതിച്ചും, പാര വച്ചും, ഒറ്റിക്കൊടുത്തും എതിർ ഭാഗത്തെ അക്രമികൾക്കൊപ്പം ചേർന്ന് കോൺഗ്രസിനെ അവഹേളിക്കുന്ന വൃത്തികെട്ടവനാണ്. ചതിയനെ, ഇനിയും ചതിക്കാൻ നടക്കുന്നവനെ വലിഞ്ഞുകയറി ചെന്ന് ഹസ്തദാനം ചെയ്ത് ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ല. അതാണ് രാഹുൽ എടുത്ത നിലപാട്. അന്തസുള്ള സത്യൻ മൊകേരിയേയും കുടിക്കുന്ന വെള്ളത്തിൽ കാഷ്ഠിക്കുന്ന സരിനേയും ഒരേ മാനദണ്ഡത്തിൽ കാണാനാകില്ല പത്രക്കാരാ....
താരതമ്യം ചെയ്ത് ഇംഗ്ലീഷ് പത്രത്തിൽ വന്ന വാർത്ത ചുവടെ:
Kerala bypolls: Priyanka Gandhi shows fellow Congress leaders Shafi and Rahul true meaning of political civility
Rahul Mamkootathil and Shafi Parambil recently triggered a row by refusing to shake hands with P. Sarin, their LDF opponent in Palakkad, when they met at a wedding reception, sending out a message of intense political rivalry
Congress national general .secretary Priyanka Gandhi Vadra greeting her electoral opponent in Wayanad, Sathyan Mokeri of the Left Democratic Front, at Erumamunda, near Nilambur, on November 7, 2024.
United Democratic Front (UDF) candidate in Palakkad Assembly byelection Rahul Mamkootathil and his mentor Shafi Parambil, MP, perhaps have a lesson in political civility from Priyanka Gandhi Vadra, Congress' national general secretary and UDF candidate in Wayanad Lok Sabha byelection.
Mr. Mamkootathil and Mr. Parambil recently triggered a controversy by refusing to shake hands with P. Sarin, their Left Democratic Front (LDF) opponent in Palakkad, when they met at a wedding reception, sending out a message of intense political rivalry.
The Congress duo's behaviour was widely perceived as impolite and rude, especially after Mr. Sarin held out his hand and called out to them saying, "give me a hand please".
But Ms. Vadra, their national leader, surprised even LDF campaign managers when she stopped her vehicle to greet her electoral opponent Sathyan Mokeri at Erumamunda in Chungathara panchayat, near Nilambur, on Thursday (November 7, 2024).
Ms. Vadra's vehicle convoy was heading towards
Pothukal after her corner meeting at Akampadam when she saw Mr. Mokeri addressing an LDF election meeting at Erumamunda. She got out of
the vehicle, walked up to Mr. Mokeri, and shook hands with him.
With their hands engaged and smiles exchanged, Ms. Vadra asked briefly about his health and electioneering and said "all the best" before proceeding to her next corner meeting at Pothukal. Congress general secretary
(organisation) K.C. Venugopal, who accompanied Ms. Vadra, too greeted Mr. Mokeri.
Ms. Vadra's gracious gesture ignited a wave of camaraderie among the crowd at the election meeting.
"Ms. Vadra's actions are particularly notable given the criticism the two young leaders of the Congress (Mr. Mamkootathil and Mr. Parambil) faced for refusing to shake hands with Mr. Sarin. Her gesture serves as a reminder that even in the midst of intense political competition and rivalry, kindness, respect, and courtesy can prevail. By extending a hand of friendship to her opponent, Ms. Vadra has shown that politics can be
practised with dignity and humanity," said Manambur Rajanbabu, poet and Purogamana Kala Sahitya Sangham leader.
(ഏകദേശ പരിഭാഷ ചുവടെ)
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതാക്കളായ ഷാഫിക്കും രാഹുലിനും രാഷ്ട്രീയ സംസ്കാരത്തിൻ്റെ യഥാർത്ഥ അർത്ഥം കാണിച്ചു കൊടുക്കുന്നു.
പാലക്കാട്ടെ എൽഡിഎഫ് എതിരാളിയായ പി. സരിനെ ഒരു വിവാഹ സത്കാരത്തിൽ കണ്ടുമുട്ടിയപ്പോൾ, കടുത്ത രാഷ്ട്രീയ ഭിന്നതയുടെ സന്ദേശം നൽകുന്ന വിധം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു.
എന്നാൽ 2024 നവംബർ 7-ന് നിലമ്പൂരിനടുത്ത് എരുമമുണ്ടയിൽ, വയനാട്ടിലെ തൻ്റെ തിരഞ്ഞെടുപ്പ് എതിരാളിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സത്യൻ മൊകേരിയെ നേരിൽ കണ്ട് അഭിവാദ്യം ചെയ്യുന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ശ്രദ്ധയാകർഷിച്ചു.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാംകൂട്ടത്തിലും അദ്ദേഹത്തിൻ്റെ ഗുരുനാഥൻ ഷാഫി പറമ്പിലും എം.പി.ക്കും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധി വാദ്രയിൽ നിന്ന് രാഷ്ട്രീയ സംസ്‌കാരത്തിൻ്റെ പാഠങ്ങൾ ഉൾക്കൊള്ളാവുന്നതാണ്.
പാലക്കാട്ടെ ഇടതു ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയെന്ന നിലയിൽ (എൽഡിഎഫ്) എതിരാളിയായ പി. സരിനെ ഒരു വിവാഹ സത്കാരത്തിൽ കണ്ടുമുട്ടിയപ്പോൾ കടുത്ത രാഷ്ട്രീയ സ്പർദ്ധയുടെ സന്ദേശം നൽകിയാണ് മാംകൂട്ടത്തിലും പറമ്പിലും ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് കടുന്നു പോയത്. ഇത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു.
കോൺഗ്രസിലെ ഇരുവരുടെയും പെരുമാറ്റം മര്യാദയില്ലാത്തതും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് ആക്ഷേപവും ഉയർന്നിരുന്നു., പ്രത്യേകിച്ചും സരിൻ കൈ നീട്ടി ഒരു കൈ തരൂ എന്ന് വിളിച്ചതിന് ശേഷവും ഇരുവരും തിരിഞ്ഞു നോക്കാതെയാണ് പോയത്.
എന്നാൽ, വ്യാഴാഴ്ച (നവംബർ 7, 2024) നിലമ്പൂരിനടുത്ത് ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തൻ്റെ തിരഞ്ഞെടുപ്പ് എതിരാളിയായ സത്യൻ മൊകേരിയെ അഭിവാദ്യം ചെയ്യാൻ വാഹനം നിർത്തി ഇറങ്ങി അടുത്തേക്ക് നടന്നു ചെന്ന കോൺഗ്രസിൻ്റെ ദേശീയ നേതാവായ ശ്രീമതി വദ്ര എൽഡിഎഫ് പ്രചാരണ മാനേജർമാരെപ്പോലും അത്ഭുതപ്പെടുത്തി.
ശ്രീമതി വദ്രയുടെ വാഹനവ്യൂഹം നേരെ പോവുകയായിരുന്നു
അകമ്പാടത്തെ കോർണർ മീറ്റിംഗിന് ശേഷം പോത്തുകൽ എരുമമുണ്ടയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ മൊകേരി പ്രസംഗിക്കുന്നത് കണ്ടപ്പോൾ പ്രിയങ്ക വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, മൊകേരിയുടെ അടുത്തേക്ക് നടന്നു ചെന്നു, കൈ പിടിച്ച് ഹസ്തദാനം ചെയ്തു.
പുഞ്ചിരിയും കൈമാറി. പ്രിയങ്ക തൻ്റെ ആരോഗ്യത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രവർത്തനത്തെക്കുറിച്ചും ഹ്രസ്വമായി ചോദിച്ചറിഞ്ഞുവെന്ന് സത്യൻ മൊകേരി തന്നെ വെളിപ്പെടുത്തി. പോത്തുകലിൽ അടുത്ത കോർണർ മീറ്റിംഗിലേക്ക് പോകുന്നതിന് മുമ്പ് "എല്ലാ ആശംസകളും" എന്നും പറഞ്ഞാണ് പ്രിയങ്ക മടങ്ങിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി
കെ.സി. വേണുഗോപാലും പ്രിയങ്കയെ അനുഗമിച്ചിരുന്നു. വേണുഗോപാലും മൊകേരിയെ അഭിവാദ്യം ചെയ്തു.
പ്രിയങ്കയുടെ ഉന്നതമായ മാന്യതയുള്ള പെരുമാറ്റം തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ ജനക്കൂട്ടത്തിനിടയിൽ മതിപ്പുളവാക്കി.
സരിനുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിന് കോൺഗ്രസിലെ രണ്ട് യുവ നേതാക്കൾ (മിസ്റ്റർ മാംകൂട്ടത്തിലും പറമ്പിലും) നേരിട്ട വിമർശനങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രിയങ്കയുടെ പെരുമാറ്റം ശ്രദ്ധേയമാണ്. തീവ്രമായ രാഷ്ട്രീയ മത്സരവും, ദയ, ബഹുമാനം, മര്യാദ എന്നിവ യിലും അവരുടെ എതിരാളിക്ക് കൈ നീട്ടുന്നതിലൂടെ നിലനിൽക്കുമെന്ന് വ്യക്തമാണ്. രാഷ്ട്രീയമാകാം, അത് ഇതുപോലെ
മാന്യതയോടെയും മനുഷ്യത്വത്തോടെയും അഭ്യസിക്കണമെന്ന് മാത്രം" കവിയും പുരോഗമന കലാ സാഹിത്യ സംഘം നേതാവുമായ രാജൻബാബു പ്രിയങ്കയെ അഭിനന്ദിച്ച് കൊണ്ട് പറഞ്ഞു.
Not Sathyan and Priyanka Sarin and Rahul. Comparison should be understood